കുവൈറ്റ് സിറ്റി: തീയറ്റർ ഓഫ് കലാസദൻ സംഘടിപ്പിക്കുന്ന നാടകോത്സവം ജൂലൈ 4-ന് വൈകുന്നേരം 6 മണി മുതൽ കലാസദൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. വിവിധ നാടകങ്ങളും കലാപരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും. നാടൻ കലകളെയും പുതിയ പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഉത്സവത്തിന്റെ ലക്ഷ്യം. കുവൈറ്റിൽ സാമൂഹിക, സാംസ്‌കാരിക രംഗത്ത് പ്രശസ്തരായ ബാബുജി ബത്തേരി, ഷെമീജ് കുമാർ കെ കെ, നിക്സൺ ജോർജ്, വട്ടിയൂർകാവ് കൃഷ്ണകുമാർ തുടങ്ങിയവരും കലാസദൻ അംഗങ്ങളും പങ്കെടുക്കുന്നു. സാമൂഹിക നന്മ എന്ന ലക്ഷ്യം ഉൾക്കൊണ്ട് കൊണ്ട് ലഹരിയ്ക്ക് എതിരെയുള്ള പോരാട്ടം പ്രമുഖ നാടക പ്രവർത്തകൻ ആയ അനീഷ് അടൂർ രചന നിർവഹിച്ച്, അനൂപ് മറ്റത്തൂർ സംവിധാനം ചെയ്ത “തലമുറകളുടെ തല ഭാരം’ എന്ന നാടകവും, വട്ടിയൂർകാവ് കൃഷ്ണകുമാർ അവതരിപ്പിക്കുന്ന “ഹിഡൻ എനിമി ‘ എന്ന ഒറ്റയാൾ നാടകവും ഉണ്ടായിരിക്കുന്നതാണ്. നാടകോത്സവത്തോട് അനുബന്ധിച്ച് *ഇശൽ ബാൻഡ്* അവതരിപ്പിക്കുന്ന മുട്ടിപ്പാട്ടും, കൂടാതെ കലാസദൻ ഒരുക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.