കുവൈത്ത് വിമാനത്താവളം ജനുവരി ഒന്നു വരെ അടച്ചിടും

കുവൈറ്റ് സിറ്റി: അതിവേഗം പടരുന്ന കോവിഡ വൈറസിനെ പുതിയ വകഭേദം ബ്രിട്ടനിൽ ഇതിൽ കണ്ടെത്തിയതോടെ കുവൈത്ത് വിമാനത്താവളം അടച്ചു. വരുന്ന ജനുവരി ഒന്നു വരെ ആണ് അടച്ചിടുന്നത്. തിങ്കളാഴ്ച രാത്രി 11 മണി മുതൽ ഇത് പ്രാബല്യത്തിൽ വരും. അതോടൊപ്പം രാജ്യത്തെ കര, കടൽ അതിർത്തികളും അടച്ചിട്ടുണ്ട്​. എല്ലാ അതിർത്തികളും ജനുവരി ഒന്നുവരെ അടച്ചിടാനാണ് നിലവിലെ തീരുമാനം. ചരക്ക് ഗതാഗതത്തെ വിലക്കിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.