പഠനമികവിൽ അസൂയ; പെൺകുട്ടിയെ സഹപാഠികൾ വിഷം നൽകി കൊന്നു

0
25

കെയ്റോ: ഈജിപ്തിലെ അലക്സാൻഡ്രിയയിൽ സഹപാഠിക്ക് വിഷം നൽകി കൊന്ന കേസിൽ മൂന്ന് സ്കൂൾ വിദ്യാർഥിനികളെ പോലീസ് അറസ്റ്റ് ചെയ്തു.
അബുബക്കർ അൽ സിദ്ദിഖ് പ്രിപ്പറേറ്ററി സ്കൂളിൽ പഠന മികവിന് പേരുകേട്ട ഇസ്രാ കമൽ അവധ്, എന്ന വിദ്യാർഥിനിയെയാണ് വിഷം അകത്തുചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇസ്ര പരീക്ഷയിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കിയതിലുള്ള അസൂയ മൂലമാണ് പ്രതികൾ ഇത്തരം നടപടിയിലേക്ക് കടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കേക്കിൽ വിഷം ചേർത്താണ് ഇവർ ഇരയ്ക്ക് നൽകിയത്.

ഇവർക്കെതിരെ എതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്, അന്വേഷണം പൂർത്തിയാകുന്നതുവരെ മൂന്നുപേരെയും നാലുദിവസത്തേക്ക് ജയിലിലടയ്ക്കാൻ തീരുമാനിച്ചതായി അലക്സാൻഡ്രിയ അറ്റോർണി ജനറൽ അറിയിച്ചു. പെൺകുട്ടിയുടെ മരണശേഷം നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ നിന്നാണ് ആണ് വിഷം അകത്തു ചെന്നാണ് മരണമെന്ന് സ്ഥിതീകരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.