കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു

0
46

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം. മലയാളി സമൂഹവുമായി സഹകരിച്ച് സെപ്റ്റംബർ 11ന് എംബസി അങ്കണത്തിലാണ് വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചത്. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും പരിചയപ്പെടുത്തുന്ന വിവിധ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് എംബസി ഓഡിറ്റോറിയത്തിൽ ഇന്ത്യൻ സമൂഹാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ-സാംസ്കാരിക പരിപാടികളും നടന്നു. ആഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരവും പായസം തയ്യാറാക്കൽ മത്സരവും സംഘടിപ്പിച്ചു. മത്സരങ്ങളിൽ മലയാളി സമൂഹാംഗങ്ങൾ ആവേശപൂർവം പങ്കെടുത്തു. വിജയികൾക്ക് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പാരമിത ത്രിപാഠി സമ്മാനങ്ങൾ വിതരണം ചെയ്തു.