കുവൈത്തിന് പുറത്തുള്ള അധ്യാപകർക്ക് ശമ്പളം നൽകേണ്ട എന്ന തീരുമാനം നടപ്പാക്കപ്പെട്ടില്ല, വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി : രാജ്യത്തിനു പുറത്തുള്ള അധ്യാപകർക്ക് ശമ്പളം നൽകേണ്ട എന്ന സർക്കാർ നിലപാടിന് വിരുദ്ധമായി കുവൈത്ത് പുറത്തുള്ള അധ്യാപകർക്ക് ശമ്പളം പണം നൽകി വരുന്നതായി ആയി വിദ്യാഭ്യാസ മന്ത്രാലയം കണ്ടെത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ശമ്പളം നൽകുന്നത് നിർത്തലാക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചിട്ടും നിലവിൽ രാജ്യത്തിന് പുറത്തുള്ള നിരവധി ജീവനക്കാർ ആനുകൂല്യങ്ങൾ തുടർന്നു കൈപ്പറ്റുന്നത് ആയാണ് കണ്ടെത്തിയത്. പൊതു വിദ്യാഭ്യാസ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒസാമ അൽ സുൽത്താൻ ഈ വിഷയത്തിൽ ഇടപെടുകയും , ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ വിദ്യാഭ്യാസ ജില്ലകളോട് ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകി . വരുന്ന തിങ്കളാഴ്ച്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കത്തിലെ നിർദേശം.

നിലവിൽ രാജ്യത്തിന് പുറത്തുള്ള, ഇതുവരെ ജോലിയിൽ പുനപ്രവേശിക്കാത്ത അധ്യാപകരുടെ പേരും മറ്റു വിവരങ്ങളും കത്തിൽ ഉള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ കത്ത് അനുസരിച്ച് പ്രസ്തുത അധ്യാപകർക്കെതിരെ ശമ്പള സസ്പെൻഷൻ തീരുമാനങ്ങളൊന്നും ഇതേവരെ പുറപ്പെടുവിച്ചിട്ടില്ല. ഇത് പരിശോധിക്കാൻ ബന്ധപ്പെട്ട അധികാരികളോട് നിർദ്ദേശിക്കുകയും, ശമ്പള സസ്‌പെൻഷൻ തീരുമാനം പുറപ്പെടുവിക്കാത്തതിന്റെ കാരണങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ആണ് ആവശ്യപ്പെട്ടിരിക്കുന്നത്