ജഹ്റയിലെ ടയർ കൂമ്പാരത്തിൽ വൻ അഗ്നിബാധ

കുവൈത്ത് സിറ്റി :കുവൈത്തിലെ ജഹ്റ ​ഗവർണ്ണറേറ്റിൽ വൻ തീപ്പിടുത്തം. ജഹ്റയിലെ മരുഭൂപ്രദേശത്ത് കൂട്ടിയിട്ടിരുന്ന   ഉപയോ​ഗശൂന്യമായ ടയർകൂമ്പാരത്തിലാണ് വൻ തീപിടുത്തം ഉണ്ടായത് . പ്രദേശത്ത് അയ്യായിരം സ്ക്വയർമീറ്റർ ചുറ്റളവിൽ തീപടർന്നു.  അൽ അർദിക, അൽ തഹരിർ,  അൽ ഇസ്നാദ് എന്നിവിടങ്ങളിൽ നിന്നായി ആയി നാല് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ്  തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായമോ മറ്റ് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.