ഫെബ്രുവരി 20 വരെ ദുബൈലും തുർക്കിയിലും നിന്നുള്ള വിമാന ടിക്കറ്റുകൾ ബുക്ക് ആയി

കുവൈത്ത് സിറ്റി: ദുബൈ, തുർക്കി എന്നിവിടങ്ങളിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാനങ്ങളിലെ സീറ്റുകൾ എല്ലാം

ഫെബ്രുവരി 20 വരെ പൂർണ്ണമായി ബുക്ക് ചെയ്തതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. കുവൈത്ത് എയർപോർട്ടിൽ എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ നിരവധി വിമാനങ്ങൾ ആണ് റദ്ദാക്കുകയും റീ ഷെഡ്യൂൾ ചെയ്യുകയും ചെയ്തത്. DGCAയുടെ പുതിയ ഉത്തരവ് ദുബൈ തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള റിട്ടേൺ വിമാനങ്ങളുടെ കാര്യത്തിൽ ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇന്ത്യ അടക്കം കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികളെയാണ് ഇത് പ്രതികൂലമായി ബാധിച്ചത്. ഓരോ രാജ്യത്തിനും അനുവദിച്ച ഓപ്പറേറ്റിങ് ‘ക്വാട്ട’ അനുസരിച്ച് പ്രാദേശിക വിമാനക്കമ്പനികൾ ചില ഫ്ലൈറ്റുകളെ ലയിപ്പിച്ചതായും ജോർദാനിലെ അമ്മാൻ, സൗദി അറേബ്യയിലെ ജിദ്ദ, തുർക്കിയിലെ ഇസ്താംബുൾ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വിമാനങ്ങൾ മാത്രമാണ് അടുത്തിടെ റദ്ദാക്കിയതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.