കുവൈത്ത് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ കനത്ത മൂടൽമഞ്ഞ് ബാധിച്ചിരുന്നു.ദൃശ്യപരത കുറവായതിനാൽ നിരവധി വിമാനങ്ങൾ അയൽ രാജ്യങ്ങളിലെ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും സർവീസുകൾ നിർത്തി വയ്ക്കുകയും ചെയ്തിരുന്നു.വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ കഴിയാത്ത വിധം മൂടൽ മഞ്ഞ് തടസമായിരുന്നതിനാലും യാത്രക്കാരുടെ സുരക്ഷയെ കണക്കിലെടുത്തുമാണ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നത്. കാലാവസ്ഥ അനുകൂലമായതോടെ സർവീസ് പുനരാരംഭിച്ചു.
Home Middle East Kuwait മൂടൽ മഞ്ഞ് നീങ്ങി;കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു






























