ഫൈസർ വാക്സിൻ നിർമ്മാണം നിർത്തി ; കോവിഡ് വാക്സിനേഷൻ പ്രതിസന്ധിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനി നടക്കാനിരിക്കുന്ന വാക്സിനേഷനുകളുടെ ഡേറ്റുകൾ പുനഃക്രമീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച എത്തേണ്ടിയിരുന്ന വാക്സിൻ ഇതുവരെ രാജ്യത്ത് എത്താത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ഫൈസർ ബയോടെക് വാക്സിൻ നിർമ്മാണ കേന്ദ്രത്തിൽ മരുന്നുകളുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് പ്രശ്നത്തിന് കാരണമെന്നും റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തിൽ കുവൈത്തിലേക്കും ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലേക്കും വാക്സിൻ എത്തിക്കുന്നതിൽ കാലതാമസം നേരിടുമെന്നും അധികൃതർ വ്യക്തമാക്കി.

മുൻ നിശ്ചയിച്ച അളവിൽ മരുന്നുകൾ കൃത്യസമയത്ത് കുവൈറ്റിൽ എത്തിക്കാൻ കഴിയാത്ത സ്ഥിതി വിശേഷമാണ്. ഈ സാഹചര്യത്തിൽ വാക്സിനേഷൻ മുടങ്ങാതിരിക്കുന്നതിനായാണ് കുത്തിവെപ്പ് ഡേറ്റുകൾ പുനക്രമീകരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു