ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് തടവും ,പിഴയും

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധവുമായി ‘ ബന്ധപ്പെട്ട ആരോഗ്യ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർ കനത്ത പിഴയും, ജയിൽ ശിക്ഷയും ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. നിയമലംഘകർക്ക് കുറ്റം തെളിഞ്ഞാൽ ആറുമാസം വരെ തടവും 6,000 ദിനാർ വരെ പിഴയും അല്ലെങ്കിൽ രണ്ട് ശിക്ഷകളും വിധിക്കും.

ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പൗരന്മാരും പ്രവാസികളും പാലിക്കേണ്ടതിന്റെ ആവശ്യകത ആഭ്യന്തര മന്ത്രാലയം അധികൃതർ ഊന്നിപ്പറഞ്ഞു. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൊവിഡ് കേസുകൾ ആളുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, ദേശീയ, വിമോചന ദിനാഘോഷങ്ങൾ, വിവാഹപാർട്ടികൾ, റിസപ്ഷനുകൾ എന്നിവ ഉൾപ്പെടെയുള്ള സമ്മേളനങ്ങൾ പൊതു അല്ലെങ്കിൽ സ്വകാര്യ സ്ഥലങ്ങളിൽ നടത്തുന്നത് നിർത്തണമെന്ന് മന്ത്രാലയം ഏവരോടും അഭ്യർത്ഥിച്ചു