തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹണിട്രാപ്പ് രീതിയിൽ യുവാവിന്റെ ആഡംബര ഔഡി കാറും പണവും സ്വർണാഭരണങ്ങളും കൊള്ളയടിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റായി.നെയ്യാറ്റിൻകര സ്വദേശി കാർത്തിക്, പേയാട് സ്വദേശി അർഷാദ്, പാലോട് സ്വദേശി ആസിഫ് എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി കാട്ടാക്കട സ്വദേശിയായ യുവാവിന്റെ കാറിൽ നിന്നും പണം, സ്വർണം, മൊബൈൽ ഫോണുകൾ എന്നിവ കൊള്ളയടിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ രണ്ടാഴ്ച മുമ്പ് പരിചയപ്പെട്ട ഒരു യുവതിയെ ഉപയോഗിച്ച് യുവാവിനെ കഴക്കൂട്ടത്തേക്ക് വിളിച്ചുവരുത്തിയാണ് ഈ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.




























