നാളെ മുതൽ ഗാർഹിക തൊഴിലാളികൾക്ക് വിസ അനുവദിക്കും

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള യാത്രാ നിരോധനം മൂലം കുവൈത്ത് അനുഭവപ്പെട്ട ഗാർഹിക തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി നാളെ മുതൽ പുതിയ തൊഴിലാളികളെ നിയമന നടപടികൾ ആരംഭിക്കും. കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന പ്രതിവാര മന്ത്രിസഭായോഗത്തിലാണ് സർക്കാർ ഇതുസംബന്ധിച്ച് അനുമതി നൽകിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ബെൽ സലാമ് ഡോട്ട് കോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗാർഹിക തൊഴിലാളികളെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്ന് എന്ന ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ സിവിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ക്കും ഇവരുടെ മടക്കം.

ഏകദേശം 10 മാസത്തിന് ശേഷമാണ് കുവൈത്തിൽ നിർത്തിവച്ച വീട്ടുജോലിക്കാരുടെ നിയമനം പുനരാരംഭിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള യാത്രാ നിരോധനവും ഏർപ്പെടുത്തിയതുമുതൽ കുവൈറ്റിൽ ഗാർഹിക തൊഴിലാളി ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഈ സാഹചര്യത്തിൽ നിരവധി വീട്ടുജോലിക്കാർ നിലവിലെ തൊഴിൽ ഉപേക്ഷിച്ച് കരിഞ്ചന്തയിൽ പ്രവേശിച്ചതും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി. റിക്രൂട്ട്മെൻറ് ഏജൻസികളുടെ പ്രവർത്തനം നിലച്ചതോടെ കരിഞ്ചന്ത സജീവമായി. ബ്രോക്കർമാർ നിയമവിരുദ്ധമായി ഉയർന്ന നിരക്കിലാണ് ഗാർഹിക തൊഴിലാളികളുടെ സേവനം നൽകിയത്.
ബ്രോക്കർമാർ വഴി ലഭിക്കുന്ന ഗാർഹിക തൊഴിലാളി സേവനത്തിന് മണിക്കൂറിൽ 25 കുവൈറ്റ് ദിനാറും, പ്രതിമാസം 250 കുവൈറ്റ് ദിനാറുമാണ് ഈടാക്കുന്നത്. കരിഞ്ചന്തയിലൂടെ തൊഴിൽ സേവനം നൽകുന്നത് വഴി ലഭിക്കുന്ന തുക ജോലിക്കാരും ബ്രോക്കറും വീതിച്ചെടുക്കും. വീട്ടുജോലിക്കാരന് നാല് മണിക്കൂർ ജോലിക്ക് 10 കുവൈറ്റ് ദിനാർ ലഭിക്കുന്നു, 15 കുവൈറ്റ് ദിനാർ ബ്രോക്കറിലേക്കാണ് പോകുന്നത് എന്ന് അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. ഈ നിയമലംഘന പ്രവർത്തനങ്ങൾക്ക് തടയിടുന്ന അതിനായി കൂടിയാണ് സർക്കാർ ആർ കാർ കൂന്തൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അനുമതി നൽകിയത്.