കുവൈത്ത് സിറ്റി: കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ എല്ലാ ഔട്ട്ലെറ്റുകളിലും ജൂലൈ 2 മുതൽ 8 വരെ “ലുലു സമ്മർ സർപ്രൈസസ്” ആരംഭിച്ചു. അതുല്യമായ ഓഫറുകൾ, വിനോദങ്ങൾ, മത്സരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വേനൽക്കാല വസ്തുക്കളുടെ അസാധാരണമായ കിഴിവ് പ്രമോഷന്റെ പ്രത്യേകതയാണ്. പഴങ്ങളും പച്ചക്കറികളും, സീസണൽ ഫാഷൻ, വേനൽക്കാല പാനീയങ്ങൾ, യാത്രാ ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയിൽ ഷോപ്പർമാർക്ക് വലിയ ലാഭം കണ്ടെത്താൻ കഴിയും. തണ്ണിമത്തന്റെ പ്രത്യേക ഡീലുകൾ ഉൾപ്പെടുന്ന ‘മെലോൺ ഫെസ്റ്റ്’, ശീതീകരിച്ച പാനീയങ്ങൾക്ക് കിഴിവുകൾ ലഭിക്കുന്ന ‘സിപ്പ് ഇൻ ടു സമ്മർ’ എന്നിവ ചൂടുകാലത്ത് കുളിരുപകരും.രാജ്യത്തെ ചൂട് കാലാവസ്ഥ കണക്കിലെടുത്ത് സൗജന്യ ഡെലിവറിയും ഇൻസ്റ്റാളേഷനും ഉൾപ്പെടെയുള്ള ആകർഷകമായ എയർകണ്ടീഷണറുകളും ലഭിക്കും. പ്രത്യേകം തയാറാക്കിയ സലാഡുകളും വേനൽക്കാല ഭക്ഷണക്രമമവുമായി ‘ഹെൽത്തി ഈറ്റസ്’ വിഭാഗവുമുണ്ട്. തിരഞ്ഞെടുത്ത വസ്ത്രങ്ങളിൽ ‘ബൈ 2 ഗറ്റ് 1 സൗജന്യ ഓഫറുമുണ്ട്. വിതരണക്കാരുടെ പ്രത്യേക സാമ്പിൾ സ്റ്റാളുകളും ലുലു ക്രമീകരിച്ചിട്ടുണ്ട്.
വേനൽക്കാല ഷോപ്പിങ് താങ്ങാനാവുന്ന വിലയിൽ പൂർത്തീകരിക്കുന്നതിനൊപ്പം കുടുംബത്തിലെ ഓരോ അംഗത്തിനും ആസ്വാദ്യകരമാക്കുക എന്നതും പ്രമോഷന്റെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങൾ ഒരുക്കി. മറ്റു തത്സമയ വിനോദവും ഗെയിമുകളും ഷോപ്പിങ്ങിനൊപ്പം ആസ്വദിക്കാനുള്ള അവസരവും ഉണ്ട്.