ആൾമാറാട്ടം നടത്തി മുൻസിപ്പാലിറ്റി തൊഴിലാളിയിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി

0
17

കുവൈത്ത് സിറ്റി: കുവൈത്തിൽ നിരവധി തട്ടിപ്പുകേസുകൾ ആണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. കുവൈത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഒരാൾ തൊഴിലാളിയിൽ നിന്ന് 170 ദിനാർ തട്ടി എടുത്തതായി പരാതി.38 കാരനായ ബംഗ്ലാദേശിക്കാണ് പണം നഷ്ടമായത് ഇതാൾ കെയ്‌ഫാൻ പോലീസിൽ പരാതി നൽകി. ഡ്യൂട്ടിയിലായിരിക്കെ പ്രദേശത്തെ റോഡുകളിലൊന്ന് വൃത്തിയാക്കുന്നതിനിടയിലാണ് സംഭവം. ഉദ്യോഗസ്ഥൻ്റെ വേഷത്തിൽ വന്ന ആൾ അരികിൽ വന്ന് തന്റെ ഐഡി കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും, ഇതിനായി പഴ്സ് പുറത്തെടുക്കുമ്പോൾ ആ വ്യക്തി പഴ്സ് പിടിച്ച് വാങ്ങി അതിലുണ്ടായിരുന്ന 170 ദിനാർ മോഷ്ടിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

അതേസമയം, 52,850 ദിനാർ കവർച്ച ചെയ്തതായി അദിലിയ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു. 47 കാരനായ കുവൈത്ത് സ്വദേശിയാണ് പരാതിക്കാരൻ.ബോസ്നിയ റിപ്പബ്ലിക്കിൽ സ്ഥലം വിൽപ്പനയ്ക്കുക്കുണ്ടെന്ന പരസ്യം വിശ്വസിച്ച് പണം നൽകിയ ആൾ ആണ് പറ്റിക്കപ്പെട്ടത്. പരസ്യം കണ്ടു വിശ്വസിച്ച പരാതിക്കാരൻ പ്രതിയെ ബന്ധപ്പെടുകയും സ്ഥലം വാങ്ങാമെന്ന് വാഗ്ദാനം ചെയ്യുകയും ബാങ്ക് ട്രാൻസ്ഫർ വഴി മുൻകൂട്ടി പണം നൽകുകയും ചെയ്തു. മുൻ നിശ്ചയിച്ച പ്രകാരം വസ്തു രേഖകൾ സ്വീകരിക്കാൻ പോയപ്പോഴാണ് വഞ്ചിക്കപ്പെട്ടുവെന്ന് പരാതിക്കാരന് ബോധ്യപ്പെട്ടത്.