ഒരു മണിക്കൂറിൽ 247 വിദ്യാർത്ഥികൾക്ക് പ്രവേശനം;ചരിത്രം വീണ്ടും തിരുത്തി ചേർത്തല ഗവഃ ടൗൺ എൽ.പി. സ്ക്കൂൾ

ചേര്‍ത്തല: ഒരു മണിക്കൂറിനുള്ളിൽ 247
വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി
വീണ്ടും ചരിത്രം തിരുത്തി
കുറിച്ചിരിക്കുകയാണ് ചേര്‍ത്തല
ഗവഃ ടൗണ്‍ എല്‍പി സ്ക്കൂൾ.
നൂറ്റിയിരുപതോളം വിദ്യാര്‍ത്ഥികളാണ്
ഒന്നാം ക്ലാസിലേക്ക് പുതുതായി
പ്രവേശനം നേടിയിരിക്കുന്നത്.
രണ്ടാംക്ലാസിലേക്ക് ആറ് പേരും,മൂന്നാം
ക്ലാസിലേക്ക് അഞ്ചുപേരും,നാലാം
ക്ലാസിലേക്ക് ഒരാളുമാണ് ചേര്‍ന്നത്.
ബാക്കിയുള്ള കുട്ടികൾ എല്‍കെജി,
യുകെജി ക്ലാസുകളിൽ പ്രവേശനം നേടി.
അഡ്മിഷന്‍ നടപടികള്‍ക്കായി 15
കൗണ്ടറുകളാണ് അധ്യാപകരുടെ
നേതൃത്ത്വത്തിൽ ഒരുക്കിയിരുന്നത്.
കഴിഞ്ഞ വര്‍ഷം രണ്ടരമണിക്കൂറിനുള്ളിൽ 233
വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി
ഇതേ സ്കൂള്‍ ദേശീയ തലത്തില്‍
അംഗീകാരം നേടിയിരുന്നു. ദേശീയ
റെക്കോര്‍ഡുകള്‍ വിലയിരുത്തുന്ന
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സാണ്
സ്കൂളിന് ഈ അംഗീകാരം നല്‍കിയത്.