ഇന്ത്യ അടയ്ക്കുന്നു: ഇന്ന് അർധരാത്രി മുതൽ സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ

0
8

ന്യൂഡൽഹി: ഇന്ന് അർധരാത്രി മുതൽ രാജ്യം സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക്. ഇന്ത്യ പൂര്‍ണ്ണമായും അടച്ചിടുന്നുവെന്ന വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അറിയിച്ചത്. കൊറോണ എന്ന മഹാമാരി ലോകത്തിലെ കരുത്തരായ രാജ്യങ്ങളെപ്പോലും ബാധിച്ചു. ഇതിനെ നിയന്ത്രിച്ചില്ലെങ്കിൽ ഊഹിക്കാനാവുന്നതിലും അപ്പുറം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ പ്രധാനമന്ത്രി അറിയിച്ചു,

സാമൂഹിക അകലം പാലിക്കുക എന്നതാണ് കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം. ഇതിനർഥം രോഗം ബാധിച്ച വ്യക്തി മാത്രം സാമൂഹിക അകലം പാലിക്കണം എന്നല്ല. ഇത് തെറ്റായ ഒരു ധാരണയാണ്. ഇത്തരം ധാരണകൾ ഒരിക്കലും വച്ചു പുലർത്തരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുന്നതിനായി എല്ലാവരും വീടുകളിൽ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഇന്ന് രാത്രി 12 മണി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചിടും.