ഓക്സിജൻ നിറക്കുന്നതിനുള്ള ഐ എസ് ഓ ടാങ്കുകളുമായി വ്യോമസേന വിമാനം കുവൈത്തിൽ

0
36

കുവൈത്ത് സിറ്റി:   ഇന്ത്യൻ വ്യോമസേന വിമാനമായ  il-76എം ഡി കുവൈത്തിലെത്തി. ശൂന്യമായ  ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ISO ടാങ്കുകൾ കുവൈത്തിൽ എത്തിക്കുന്നതിനായി ആണ് വിമാനം എത്തിയത്. ഈ ടാങ്കുകളിൽ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ റീഫിൽ ചെയ്തതിനുശേഷം കപ്പൽമാർഗ്ഗം  തിരികെ ഇന്ത്യയിലേക്ക് എത്തിക്കും. കുവൈത്തിൽ നിന്നും ഇന്ത്യയിലേക്കുള്ള ഉള്ള ഓക്സിജൻ വിതരണം പൂർണ്ണമായും പ്രവർത്തിക്കുന്നുണ്ട്.