സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് കുവൈത്ത് ഇന്ത്യൻ എംബസി 

0
103

കുവൈത്ത് സിറ്റി: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആ​ഘോഷിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി. വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ എംബസി പരിസരത്ത് ആയിരക്കണക്കിന് ഇന്ത്യക്കാർ ഒത്തുകൂടി. അംബാസഡർ ഡോ. ആദർശ് സ്വൈക മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. തുടർന്ന് ത്രിവർണ്ണ ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. അംബാസഡർ ഡോ. സ്വൈക തന്‍റെ പ്രസംഗത്തിൽ ഇന്ത്യൻ സമൂഹത്തിന് ഹൃദയംഗമമായ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും രാജ്യത്തെ ഇന്ത്യൻ സമൂഹത്തോടുള്ള അവരുടെ തുടർച്ചയായ പിന്തുണയ്ക്കും കുവൈത്ത് നേതൃത്വത്തിനും സർക്കാരിനും നന്ദി രേഖപ്പെടുത്തി. ഔപചാരിക ചടങ്ങിനുശേഷം, അംബാസഡർ സമൂഹ അംഗങ്ങളുമായി സംവദിക്കുകയും ചടങ്ങിൽ ആശംസകൾ കൈമാറുകയും ചെയ്തു. കുവൈത്തിലെ നിരവധി ഇന്ത്യൻ റെസ്റ്റോറന്‍റുകളുടെ സഹകരണത്തോടെ പങ്കെടുത്തവർക്ക് പ്രഭാതഭക്ഷണവും നൽകി.