കുവൈറ്റ് സിറ്റി : കുവൈത്തിൽ വലിയ അളവിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യക്കാരനായ ഒരാളെ ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തു. സാൽവ പ്രദേശത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് ഏകദേശം 8 കിലോഗ്രാം ഹെറോയിനും 2 കിലോഗ്രാം ഷാബുവും പിടിച്ചെടുത്തു. മയക്കുമരുന്ന് തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന രണ്ട് സെൻസിറ്റീവ് സ്കെയിലുകളും പിടിച്ചെടുത്തു. കുവൈത്തിൽ വിതരണം ചെയ്യാനാണ് മയക്കുമരുന്നുകൾ എത്തിച്ചത്. ഇതിനുള്ള നിർദ്ദേശം നൽകിയത് മയക്കുമരുന്ന് കച്ചവടത്തിൽ പങ്കാളികളായ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരാണ്. പിടികൂടിയ വസ്തുക്കൾക്കൊപ്പം നിയമനടപടികൾക്കായി പ്രതിയെ നാർക്കോട്ടിക് പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തിട്ടുണ്ട്.





























