വ്യക്തികള്‍ക്ക് ഡ്രോണ്‍ ലൈസന്‍സ് നൽകുന്നത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ താൽക്കാലികമായി നിർത്തിവച്ചു

കുവൈത്ത് സിറ്റി ആളില്ലാ വിമാനങ്ങൾ (ഡ്രോണുകൾ) ഉപയോഗിക്കുന്നതിന് ലൈസൻസ് നൽകുന്നത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ താൽക്കാലികമായി നിർത്തിവച്ചു. പ്രാദേശിക അറബിക് പത്രമായ അൽ-ഖബാസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഡ്രോൺ പറത്താനുള്ള അനുമതി സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ഡ്രോണുകളുടെ വിന്യാസത്തിലെ അരക്ഷിതത്വം  വ്യോമഗതാഗതത്തിന് ഭീഷണിയായി മാറിയെന്നും അത് ഒഴിവാക്കുന്നതിനാണ് പുതിയ നിയമങ്ങൾ ഏർപ്പെടുത്തുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു.