തിരുവനന്തപുരം: നടിയുടെ പരാതിയിൽ ജയസൂര്യ, ബാലചന്ദ്രമേനോൻ എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കാൻ അന്വേഷണ സംഘം. തെളിവുകളുടെ അഭാവത്തിലാണ് ഈ നീക്കം. ആലുവയിലെ നടിയുടെ പരാതിയെ തുടർന്നാണ് ഈ കേസുകൾ ഉയർന്നത് , എന്നാൽ സാക്ഷികൾ പോലും പരാതിക്കാരിക്ക് എതിരായി മൊഴി നൽകിയിട്ടുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഇരുവരെയും കുറ്റവിമുക്തരാക്കുന്ന തീരുമാനം ഉടൻ എടുക്കാനിരിക്കുന്നു. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴി മാത്രമാണ് ഈ കേസിൽ പരാതിക്കാരിക്കുള്ളത്.
2008 ല്‍ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സെക്രട്ടേറിയറ്റിലെ ശുചിമുറിയിലേക്ക് പോകുമ്പോള്‍ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ ഉണ്ടായിരുന്നു. എന്നാല്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ ഷൂട്ടിംഗ് നടന്നെങ്കിലും ഓഫീസിലോ മുറികളിലോ കയറാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ രേഖ. ഇപ്പോൾ ആ ശുചിമുറി പൊളിച്ച് ഓഫീസാക്കി മാറ്റിയിട്ടുള്ളതിനാൽ, സ്ഥലം തിരിച്ചറിയാൻ പരാതിക്കാരിക്ക് കഴിയാത്ത അവസ്ഥയുമുണ്ട്. ഈ കേസിൽ, പരാതിക്കാരിയുടെ രഹസ്യമൊഴിയും ജയസൂര്യയുമായി അവർ ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതാണ് പിന്തുണയ്ക്കുള്ള തെളിവുകൾ.
അതേ സിനിമയുടെ ചിത്രീകരണസമയത്ത് വഞ്ചിയൂർ ഹോട്ടലിൽ ഒരു മുറിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചുവെന്നാണ് ബാലചന്ദ്രമേനോനെതിരായ പരാതി.