കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡി കുറ്റപത്രം സമർപ്പിച്ചു,സിപിഎമ്മിന്റെ മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാർ പ്രതിപ്പട്ടികയിൽ

0
24

കൊച്ചി:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു. സിപിഎമ്മിന്റെ മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരെയാണ് ഈ കുറ്റപത്രത്തിൽ പ്രതികളായി ഉൾപ്പെടുത്തിയിരിക്കുന്നത്. എം.എം. വർഗീസ്, മുൻ മന്ത്രി എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ എംപി തുടങ്ങിയവരെയും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. ഇവരെ മൂന്ന് പേരെയും ചോദ്യം ചെയ്ത ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കലൂർ പിഎംഎൽഎ കോടതിയിലാണ് ഇഡി ഈ കുറ്റപത്രം സമർപ്പിച്ചത്. അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികളെ കൂടി ചേർത്തിട്ടുണ്ട്. ഇതോടെ കേസിലെ മൊത്തം പ്രതികളുടെ എണ്ണം 83 ആയി.

180 കോടി രൂപയാണ് ഈ തട്ടിപ്പ് കേസിലൂടെ പ്രതികൾ ഉപാധിയെടുത്തതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.