കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ഓൺലൈൻ വഴി ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ അയൂബ് കേച്ചേരി ഉത്ഘാടനം ചെയ്തു. അസോസിയേഷൻ അഡ്വൈസറി ബോർഡ് മെമ്പർ ബഷീർ ബാത്ത റിപ്പബ്ലിക്ക് സന്ദേശം നൽകി. സുരേഷ് മാത്തൂർ, അസിസ് തിക്കോടി,പ്രജു ടി.എം, അഷിക ഫിറോസ്, സന്തോഷ് പുനത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പ്രോഗ്രാം ഹോസ്റ്റും അഡ്വൈസറി ബോർഡ് മെമ്പറുമായ സുബൈർ എം.എം സ്വാഗതവും ഫർവാനിയ ഏരിയ പ്രസിഡന്റ് മൻസൂർ ആലക്കൽ നന്ദിയും പറഞ്ഞു.
പ്രശസ്ത ഗായകനും ജൂനിയർ റാഫി സജ്ജാദ് കാലിക്കറ്റ് കോഴിക്കോട് നിന്ന് ലൈവ് ഓർക്കസ്ട്രയും കുവൈറ്റിലെ പ്രശസ്ത ഗായകൻ സമീർ വെള്ളയിൽ, ഷാഹിന സുബൈർ, ബഷീർ ബാത്ത, അസീസ് തിക്കോടി, ഇലിയാസ് തോട്ടത്തിൽ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
ടെക്‌നിക്കിൽ അസിസ്റ്റന്റ് ഷഹീർ ഇ.പി, കൃഷ്ണൻ കടലുണ്ടി, സഹീർ ആലക്കൽ ,അബ്ദറഹ്‍മാൻ , ഉബൈദ് ചക്കിട്ടക്കണ്ടി,വിനയൻ, സുഹേഷ്കുമാർ, തുളസീധരൻ തോട്ടക്കര, പ്രത്യുപ്നൻ, ഷംഷീർ വി എ, സമീർ കെ.ടി,റൗഫ് പയ്യോളി, ഫിറോസ് നാലകത്,ഉമ്മർ എ.സി, ലീന റഹ്മാൻ, ഷൌക്കത്ത് അലി, അനു സുൽഫിക്കർ, ജിഷ സുരേഷ്,ഷിബിൻ, ഷംസുദ്ദിൻ എ.എം. തുടങ്ങിയവർ പരിപാടി ഏകോപിച്ചു.