കെ.ഡി.എൻ.എ കൃസ്തുമസ് ന്യൂ ഇയർ ആഘോഷിച്ചു.

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ കൃസ്തുമസ് ന്യൂ ഇയർ ആഘോഷം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ സൂം അപ്ലിക്കേഷൻ വഴി ആഘോഷിച്ചു. കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഉത്ഘാടനം ചെയ്ത ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ഇലിയാസ്‌ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. അടുത്തകാലത്തായി മരണപെട്ടവർക്കും അതുപോലെ ലോകമെമ്പാടും കോവിഡ് മൂലം മരണപെട്ടവർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് തുടങ്ങിയ ചടങ്ങിൽ പ്രോഗ്രാം കൺവീനർ സുരേഷ് മാത്തൂർ സ്വാഗതവും അഡ്വൈസറി ബോർഡ് മെമ്പർ സുബൈർ എം.എം. ഹോസ്റ്റും ടെക്നിക്കൽ കാര്യങ്ങളും നിയന്ത്രിച്ചു.

അസോസിയേഷൻ പാർട്ണർ അൽമുല്ല എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ ജോൺ സൈമൺ മുഖ്യാഥിതിയായിരുന്നു. കോവിഡിന് തൊട്ട് മുമ്പ് കുവൈറ്റിൽ നടന്ന അവസാനത്തെ മെഗാ പബ്ലിക് പ്രോഗ്രാം മലബാർ മഹോത്സവമായിരുന്നെന്നു എന്ന് അദ്ദേഹം ഓർമപ്പെടുത്തി.

ഗ്രാൻഡ് ഹൈപ്പർ ഡയറക്ടർ അയൂബ് കേച്ചേരി ആശംസകൾ അറിയിച്ചു സംസാരിച്ചു.. അഡ്വൈസറി ബോർഡ് മെമ്പർ കൃഷ്ണൻ കടലുണ്ടി, ബഷീർ ബത്ത , ജനറൽ സെക്രട്ടറി സത്യൻ വരൂണ്ട,വൈസ് പ്രെസിഡന്റുമാരായ അസ്സീസ് തിക്കോടി, സഹീർ ആലക്കൽ , വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ, വുമൺസ് ഫോറം ജനറൽ സെക്രട്ടറി ആഷിക ഫിറോസ്, അബ്ബാസിയ ഏരിയ പ്രസിഡന്റ് അബ്ദുറഹ്മാൻ, ഫഹാഹീൽ ഏരിയ പ്രസിഡണ്ട് റൗഫ് പയ്യോളി,ഫർവാനിയ ഏരിയ പ്രസിഡന്റ് മൻസൂർ ആലക്കൽ, സാൽമിയ ഏരിയ ജനറൽ സെക്രട്ടറി സമീർ കെ.ടി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. അസോസിയേഷൻ ട്രഷറർ സന്തോഷ് പുനത്തിൽ നന്ദി അറിയിച്ചു.

പ്രശസ്ത ഗായകൻ പ്രകാശ് മണ്ണൂർ നാട്ടിൽ നിന്നും, റാഫി കല്ലായി, സമീർ വെള്ളയിൽ, ബഷീർ ബത്ത, അനസ് പുതിയൊട്ടിൽ, ധർമരാജ്, റിതു പർണ നായർ,തുളസീധരൻ,റിഷി കേഷ് നായർ, ഷാഹിന സുബൈർ ഗാനങ്ങൾ ആലപിച്ചു. വിവിധയിനം നൃത്തങ്ങളുമായി താര തുളസീധരൻ, ധർമിത ധർമരാജ്, സാഷ സന്തോഷ്, സൽഫാ റഹ്മാൻ, മറിയം ഷാദ, ആന്ദ്രേ മാറിയ ജിൻസ് എന്നിവരും കൃഷ്ണൻ കടലുണ്ടി, സമീർ കെ.ടി. എന്നിവർ കവിതാലാപനവും നടത്തി. പ്രജു ടി.എം ,സാജിത നസീർ ഡാൻസ് കോർഡിനേറ്റും, ഷഹീർ ഇ.പി ടെക്നിക്കൽ അസിസ്റ്റന്റ് ആയും പ്രവർത്തിച്ചു.കുവൈറ്റിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു.