കുവൈറ്റിലെ പ്രഥമ നാഷണൽ ക്വിസ് ചാമ്പ്യൻഷിപ്പ് ജനുവരി 24 ന് 

കുവൈറ്റ് സിറ്റി: ഇന്റർനാഷണൽ ക്വിസ്സിങ്  അസോസിയേഷൻ (IQA) കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റിന്റെ സഹകരണത്തോടുകൂടി കുവൈറ്റിലെ പ്രഥമ നാഷണൽ ക്വിസ് ചാമ്പ്യൻഷിപ്പ് ജനുവരി 24 ന് വെള്ളിയാഴ്ച 3 മണിക്ക് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടത്തുന്നു. ക്വിസ് മാസ്റ്റർമാരായി മുൻ കളക്ടറും പ്രശസ്തനുമായ പ്രശാന്ത് നായർ ഐ.എ.എസ്സും, ഇന്റർനാഷണൽ ക്വിസ്സിങ്  അസോസിയേഷന്റെ ജി.സി.സി ഡയറക്ടറുമായ സ്നേഹജ് ശ്രീനിവാസനും എത്തുന്നു. സ്കൂൾ കുട്ടികൾക്കായി നടത്തുന്ന ഈ  ചാമ്പ്യൻഷിപ്പിൽ 12 ആം ക്ലാസ് വരെയുള്ള ഒരേ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് രണ്ട് പേരടങ്ങുന്ന ടീമുകളായോ വ്യക്തികതമായോ പങ്കെടുക്കാവുന്നതാണ്. ഒരേ സ്കൂളിൽനിന്നും ഒന്നിലധികം ടീമുകൾക്കും പങ്കെടുക്കാം. ഈ മത്സരത്തിലെ വിജയികളെ കുവൈറ്റിലെ നാഷണൽ  ചാമ്പ്യൻമാരായി ഇന്റർനാഷണൽ ക്വിസ്സിങ്  അസോസിയേഷൻ (IQA) പ്രഖ്യാപിക്കും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ചാമ്പ്യൻഷിപ്പിനുശേഷം പ്രശാന്ത് നായർ, ഐ.എ.എസ് നയിക്കുന്ന “തോൽവികളെ എങ്ങിനെ അഭിമുഖീകരിക്കാം” എന്ന വിഷയത്തിൽ നടത്തുന്ന ചർച്ചയിലും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 97405211, 97223510, 60423272 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.