കുവൈറ്റ് : കാസർഗോഡ് എക്സ്പ്പാട്രീയേറ്റ്സ് അസോസിയേഷൻ (കെ ഇ എ) കുവൈറ്റ് വിദ്യാഭ്യാസ അവാർഡ് സീസൺ 10 പോസ്റ്റർ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി എച്ചിന്റെ അധ്യക്ഷതയിൽ ചെയർമാൻ ഖലീൽ അടൂർ കൺവീനർ പ്രശാന്ത് നെല്ലിക്കാട്ടിന് നൽകി പ്രകാശനം ചെയ്തു. CBSE 10,12 ക്ലാസുകളിൽ 75% വും , SSLC ,+2 (kerala )എന്നിവയിൽ 80% വും മാർക്ക് വാങ്ങി വിജയിച്ച അംഗങ്ങളുടെ മക്കൾക്കാണ് അവാർഡ് നൽകുന്നത് കൂടാതെ DEGREE/PG നിർദ്ദിഷ്ട വിഭാഗങ്ങളിൽ 80 % മോ അതിൽ കൂടുതലോ മാർക്കുള്ള കുട്ടികൾക്കും അവാർഡിന് അപേക്ഷിക്കാം. അബ്ബാസിയ നൈസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഭാരവാഹികളായ ഹസ്സൻ ബല്ല, അഷ്‌റഫ് കോളിയടുക്കം, മീഡിയ കൺവീനർമാരായ റഫീഖ് ഒളവറ, കബീർ മഞ്ഞംപറ ഏരിയ ഭാരവാഹികൾ എക്സിക്യൂട്ടീവ് അംഗങ്ങൾ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ട്രഷറർ ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
































