കെ ഇ എ മെട്രോ മെഡിക്കൽ സെമിനാർ പോസ്റ്റർ പ്രകാശനം ചെയ്തു

0
58

കുവൈത്ത് സിറ്റി : കാസർഗോഡ് ജില്ലാ അസോസിയേഷൻ കെ ഇ എ മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ചു നടത്തുന്ന മെഡിക്കൽ സെമിനാറിന്റെ പോസ്റ്റർ ദജീജ് മെട്രോ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ മുഹമ്മദ് കുഞ്ഞി സി.എച് ന്റെ അധ്യക്ഷതയിൽ മെട്രോ ഗ്രൂപ്പ് സി.ഇ.ഒ ഹംസ പയ്യന്നൂർ ചീഫ് പാട്രൺ മഹമൂദ് അബ്ദുള്ളയ്ക്ക് നൽകി പ്രകാശനം ചെയ്തു.
ഒക്ടോബർ 24 വെള്ളിയാഴ്ച്ച മെട്രോ കോർപറേറ്റീവ് ഓഫീസ് ഹാളിൽ നടക്കുന്ന സെമിനാറിൽ പ്രമുഖ ഡോക്ടർമാരായ ഡോ. അഖില പ്രസന്ന, ഡോ. ഉത്തര എന്നിവർ ബ്രെസ്റ്റ് കാൻസർ, കാർഡിയോളജി സംബന്ധമായ രോഗങ്ങളെ കുറിച്ചു ബോധവത്കരണം നടത്തും.
ജന. സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ട്രഷറർ ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ അഡ്വൈസറി ബോർഡ് അംഗം പി.എ.നാസർ കേന്ദ്ര ഭാരവാഹികളായ പ്രശാന്ത് നെല്ലിക്കാട്ട്,സമദ് കോട്ടോടി, ഹസ്സൻ ബല്ല, കുത്തുബുദ്ധീൻ, അബ്ദുള്ള കടവത്ത്, അഷ്‌റഫ് കുച്ചാണം, അഷ്‌റഫ് കോളിയടുക്കം, റഫീഖ് ഒളവറ, നവാസ് പള്ളിക്കാൽ, യൂസുഫ് കുറ്റിക്കാൽ, മെട്രോ ഗ്രൂപ്പ് മാനേജർ ഫൈസൽ, ബഷീർ ബാത്ത എന്നിവർ സംബന്ധിച്ചു.