എസ്എസ്എൽസി പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും.

0
19

 

തിരുവനന്തപുരം : ഈ വർഷത്തെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
പ്രഖ്യാപിക്കും. ടിഎച്ച്എൽഎസി,
എഎച്ച്എസ്എൽസി പരീക്ഷകളുടെ
ഫലപ്രഖ്യാപനവും ഇതോടൊപ്പം
ഉണ്ടാകും. 4,35,142 വിദ്യാർത്ഥികളാണ്
ഇത്തവണ സംസ്ഥാനത്ത് എസ് എസ്
എൽസി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.ഉച്ചയ്ക്ക് രണ്ടു
മണിക്ക് വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്
ഫലപ്രഖ്യാപനം നടത്തും.
ഏപ്രിൽ 5 നായിരുന്നു മൂല്യനിർണയം
ആരംഭിച്ചത്. 54 കേന്ദ്രീകൃത
ക്യാമ്പുകളിലായി മൂന്നു ഘട്ടങ്ങളിലായിട്ട് ഏപ്രിൽ 29ന് മൂല്യനിർണയം
പൂർത്തിയാക്കി. പിആർഡി ലൈവ്,
കൈറ്റ് നിർമ്മിച്ച എസ്എസ്എൽസി
സഫലം 2019 എന്നീ മൊബൈൽ
ആപ്പുകളിലും,വിദ്യാഭ്യാസ വകുപ്പന്റെ
വിവിധ വെബ്‌സൈറ്റുകളിലും ഫലം
ലഭ്യമാകും.കഴിഞ്ഞ വർഷം 97.84% ആയിരുന്നു സംസ്ഥാനത്ത്
വിജയശതമാനം.