സുരക്ഷാ ഭീഷണി: ഇറാഖിലേക്കുള്ള സര്‍വീസ് നിർത്തിവച്ച് കുവൈറ്റ് എയർവേയ്സ്

0
12

കുവൈറ്റ്: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലവിലിരിക്കുന്ന സംഘർഷാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാഖിലേക്കുള്ള സർവീസ് താത്ക്കാലികമായി നിര്‍ത്തിവച്ച് കുവൈറ്റ് എയര്‍വേയ്സ്. ഇറാഖിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ, ഇറാൻ-അമേരിക്ക സംഘർഷ സാഹചര്യം എന്നിവയൊക്കെ കണക്കിലെടുത്ത് സുരക്ഷാ മുന്‍കരുതൽ എന്ന നിലയ്ക്കാണ് സർവീസുകള്‍ താത്ക്കാലികമായി നിർത്തിയത്.

സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അടുത്ത ആഴ്ച സർവിസ് പുനരാരംഭിക്കുന്നത്​ പരിഗണിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.