കുവൈത്ത് സിറ്റി: മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശിയും, കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറിയും, സജീവ പ്രവർത്തകനുമായ അൻവർ കാളികാവിന്റെ മൂത്ത മകൻ റാഷിദ് അൻവർ (27 വയസ്സ്) മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്ന് അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ പ്രസിഡന്റ് പി.എൻ.അബ്ദുൽ ലത്തീഫ് മദനിയുടെ ഭാര്യാ സഹോദരിയുടെ മകളുടെ മകൻ കൂടിയാണ് മരണപ്പെട്ട റാഷിദ്. സെൻററിന്റെ മഹബൂല യൂണിറ്റ് റിലീഫ് സെക്രട്ടറിയും പ്രവർത്തകനുമായിരുന്നു. കെ. ഒ. സി യിൽ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു. മയ്യത്ത് നമസ്കാരം നാളെ വൈകുന്നേരം സുബ് ഹാൻ മഖ്ബറയിൽ വെച്ച് നിർവ്വഹിക്കുന്നതാണ്. പിതാവ്: മുഹമ്മദ് അൻവർ, മാതാവ് : റസീന പി.പി. ജൽവ അബ്ദുൽ വഹാബ് ആണ് ഭാര്യ. മകൻ: ഹൈസിൻ ആദം. ഹന, ഹനൂന എന്നിവർ സഹോദരിമാരാണ്.
Home Kuwait Informations കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ മഹബൂല യൂണിറ്റ് റിലീഫ് സെക്രട്ടറി റാഷിദ് അൻവർ മരിച്ചു