കോവിഡ് 19: ട്വിറ്ററിലൂടെ വ്യാജപ്രചരണം നടത്തിയ യുവാവിന് 21 ദിവസം തടവ്

0
9

കുവൈറ്റ്: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആശങ്ക ഉയർത്തുന്ന തരത്തിൽ വ്യാജപ്രചരണം നടത്തിയ യുവാവിന് തടവ്. സ്വദേശിയായ യുവാവിനാണ് ട്വിറ്ററിലൂടെ വ്യാജ പ്രചരണം നടത്തിയെന്നാരോപിച്ച് 21 ദിവസം തടവുശിക്ഷ വിധിച്ചത്.

കൊറോണ വ്യാപിച്ച ഒരു രാജ്യത്തു നിന്ന് കുറച്ചധികം ആളുകൾ ഈയടുത്ത് കുവൈറ്റിലെത്തിയെന്നും അവരെ ചികിത്സയ്ക്കായി ജാബെർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇയാൾ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

ആശങ്കയുടെ ഈ ഘട്ടത്തിൽ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് കുവൈറ്റ് ഭരണകൂടം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. കർശനമായി നടപടികൾ തന്നെ സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള കേസുകൾക്കായി പ്രോസിക്യൂട്ടർ 24 മണിക്കൂറും പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.