കുവൈത്തിൽ മന്ത്രിമാർ പ്രധാനമന്ത്രിയെ രാജി സമർപ്പിച്ചതായി പ്രാദേശിക പത്രം

കുവൈത്ത് സിറ്റി : ഏറെനാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷം കുവൈറ്റ് മന്ത്രിസഭ രാജി വച്ചതായി റിപ്പോർട്ടുകൾ. മന്ത്രിമാര്‍ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദിന് രാജി സമര്‍പ്പിച്ചതായി പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് അമീറിനും കൈമാറും. മന്ത്രിമാരുടെ രാജി അംഗീകരിക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ചുള്ള പ്രസ്താവന ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ നിലവിലെ മന്ത്രിസഭ ചുമതലകളില്‍ തുടരും. പുതുതായി രൂപംകൊണ്ട കുവൈറ്റ് മന്ത്രിസഭയുടെ രാജിയിൽ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ കുറച്ചുകാലമായി പ്രചരിച്ചിരുന്നു.

പ്രധാനമന്ത്രി സബ അൽ ഖാലിദ് അൽ സബയെ ചോദ്യംചെയ്യുമെന്ന് 38 എംപിമാർ അറിയിച്ചതിനെതുടർന്ന് കഴിഞ്ഞ ബുധനാഴ്ചത്തെ പാർലമെന്റ് സമ്മേളനത്തിൽ നിന്ന് സർക്കാർ വിട്ടുനിന്നിരുന്നു.പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാനുള്ള പ്രമേയം എംപിമാരായ ബദർ അൽ ദഹൂം, തമർ അൽ സുവൈറ്റ്, ഖാലിദ് അൽ മോനെസ് എന്നിവരാണ് മുന്നോട്ടുവച്ചത്. കുവൈത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 98 അനുസരിച്ച്
സർക്കാർ രൂപവത്കരണത്തിന് ശേഷം, ഓരോ മന്ത്രാലയവും അതിന്റെ കാര്യപരിപാടി ദേശീയ അസംബ്ലിക്ക് സമർപ്പിക്കുകയും നിയമസഭയ്ക്ക് ഉചിതമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യാം.” എന്നാൽ ഇത് പാലിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടു എന്നതാണ് പ്രധാന ആരോപണം.

പ്രധാനമന്ത്രി ഉൾപ്പെടെ ഏത് മന്ത്രിക്കും എതിരെ പ്രമേയം അവതരിപ്പിക്കാൻ എംപിമാർക്ക് അവകാശമുണ്ട്.പ്രമേയം മുന്നോട്ട് പോയാൽ മന്ത്രിക്കെതിരെ അവിശ്വാസ വോട്ടെടുപ്പ് നടത്തും. ഭരണഘടനയുടെ ആർട്ടിക്കിൾ 101 അനുസരിച്ച് മന്ത്രിമാർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുവാദമില്ല. കഴിഞ്ഞ ഡിസംബർ 14 നാണ് മന്ത്രിസഭ രൂപീകരിച്ചത്. ഒരു വലിയ പുനഃസംഘടനയ്ക്ക് ഒടുവിൽ മന്ത്രിസഭയിലെ 16 മന്ത്രിമാരിൽ നിന്ന് ആറു പേരെ മാത്രമാണ് പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നത്