ഏപ്രിൽ 27 സേട്ട് സാഹിബ് ഓർമ ദിനത്തിൽ ഐഎംസിസി കുവൈത്ത് സേട്ട് സാഹിബ് അനുസ്മരണവും ഭക്ഷ്യ ഇഫ്താർ കിറ്റ് വിതരണവും സംഘടിപ്പിക്കുന്നു.
മർദിത ന്യൂനപക്ഷ ദളിത് പിന്നോക്ക വിഭാഗത്തിന്റെ ആവേശമായ നേതാവ് മർഹൂം അൽ ഹാജ് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിൻ്റെ ഓർമ ദിനത്തിൽ കുവൈറ്റിലും നാട്ടിലുമായാണ് പരിപാടി സംഘടിപ്പിക്കുകയാണ്. ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഉത്ഘാടനം 28 ന് ബേക്കലിൽ വെച്ച് നിർവഹിക്കപ്പെടും.






























