കുവൈറ്റ്: ദി ഇക്കണോമിക് ഇന്റലിജന്‍സ് നടത്തിയ ആഗോള സർവെയിൽ ജനാധിപത്യ സൂചികയിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാമനായി കുവൈറ്റ്. തെരഞ്ഞെടുപ്പ്. രാഷ്ട്രീയ സംസ്കാരം, ആവിഷ്കാര സ്വാതന്ത്ര്യം, സർക്കാർ നടപടികൾ, ബഹുസ്വരത തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സര്‍വെയിൽ അറബ് രാഷ്ട്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ് കുവൈറ്റ്. ആഗോള തലത്തിൽ 165 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ സര്‍വെയിൽ കുവൈറ്റ് നില മെച്ചപ്പെടുത്തി 114-ാം സ്ഥാനത്താണുള്ളത്.
ജനങ്ങളുടെ സുരക്ഷയുടെ കാര്യം വരുമ്പോൾ അറബ് രാജ്യങ്ങളിൽ കുവൈറ്റ് നാലാം സ്ഥാനത്താണ്. അറബ്‍-ഗള്‍ഫ് സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച തയ്യാറാക്കിയ റിപ്പോർട്ടിൽ ആഗോള തലത്തിൽ 65-ാം സ്ഥാനമാണ് കുവൈറ്റിനുള്ളത്. സുരക്ഷ, തീവ്രവാദം, ക്രൈം നിരക്ക് എന്നിവ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഈ റിപ്പോർട്ടിൽ ഖത്തർ ആണ് ഒന്നാം സ്ഥാനത്ത്. യുഎഇ, ഒമാൻ എന്നീ രാജ്യങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.