കുവൈത്ത് സിറ്റി: ആറ് പതിറ്റാണ്ടിലേറെ കുവൈത്തിലെയും ഗൾഫിലെയും കലാ, നാടക, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കുവൈത്തി കലാകാരൻ മുഹമ്മദ് അൽ മുനെ അന്തരിച്ചു. 95 വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
































