കുവൈത്തിൽ ഉണ്ടായ വ്യത്യസ്ത അപകടങ്ങളിൽ രണ്ടു പേർ മരിച്ചു

കുവൈറ്റ് സിറ്റി : കുവൈത്തിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ സ്വദേശികളായ യുവാവും കുട്ടിയും കൊല്ലപ്പെട്ടു. സിക്സ്ത് റിംഗ് റോഡിലുണ്ടായ കാറപകടത്തിൽ ആണ് 12 വയസ്സുള്ള കുട്ടിക്ക് ജീവൻ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ 50 കാരനായ പിതാവ് ജഹ്‌റ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തുതു.

അപകടവിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പോലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് തലകീഴായി മറിഞ്ഞ വാഹനത്തിൽ നിന്ന് ഇരകളെ പുറത്തെടുത്തു. കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു, കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി. അപകട കാരണം അറിവായിട്ടില്ല.

അതേസമയം കുവൈത്തിലെ കാബിൽ ഉണ്ടായ ബൈക്കപകടത്തിൽ യാത്രികൻ മരിച്ചു, ഗുരുതരമായി പരിക്കേറ്റ സഹയാത്രക്കാരനെ പാരാമെഡിക്കുകൾ ആശുപത്രിയിൽ എത്തിച്ചതായി അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.