കുവൈറ്റ് സിറ്റി: മോശം കാലാവസ്ഥയെക്കുറിച്ചുള്ള കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം നവംബർ 16 വ്യാഴാഴ്ച സ്കൂളുകൾ ഓൺലൈനായി നടത്താൻ നിർദ്ദേശം നൽകി. സർക്കാർ സ്കൂളുകളിൽ അദ്ധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും സ്കൂളുകളിൽ എത്തണം എന്നും നിർദ്ദേശത്തിൽ ഉണ്ട്. അസ്ഥിരമായ കാലാവസ്ഥയും കനത്ത മഴയും കണക്കിലെടുത്ത് വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം.അതേസമയം, കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടെങ്കിലും ക്ലാസുകൾ പതിവുപോലെ തുടരുമെന്ന് കുവൈറ്റ് സർവകലാശാല അറിയിച്ചു.































