കുവൈത്ത് സിറ്റി : ലഹരിവസ്തുക്കൾ കൈവശം വച്ചുവെന്നാരോപിച്ച് അഭിഭാഷകനെ അറസ്റ്റ് ചെയ്യാൻ കുവൈത്ത് ക്രിമിനൽ കോടതി ഉത്തരവിട്ടു. കൗൺസിലർ മുഹമ്മദ് അൽ സനേയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് മയക്കുമരുന്ന് കേസ് നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്. എന്നാൽ കാറിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് തൻറെ തല്ലെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തനിക്കൊപ്പം കാറിലുണ്ടായിരുന്ന സെക്രട്ടറിയുടെതാണ് അവയെന്നും, തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് അയാൾ കോടതിയിൽ വ്യക്തമാക്കി. അഭിഭാഷകനും സെക്രട്ടറിയും പ്രതികളായ കേസിൽ വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് കോടതി നീട്ടി.