‘വേടനെ ആർഎസ്എസും ബിജെപിയും ശത്രുവായി പ്രഖ്യാപിച്ചു‘;എം വി ഗോവിന്ദൻ

0
134

ആലപ്പുഴ:റാപ്പർ വേടനെ ആർഎസ്എസും ബിജെപിയും ശത്രുവായി പ്രഖ്യാപിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. വേടനെ എതിർക്കുന്നത് ചാതുർവർണ്യ വ്യവസ്ഥയുടെ രീതിയിലാണെന്നും അദ്ദേഹം വിമർശിച്ചു. സംഘ്പരിവാർ റാപ്പിനെ കലാഭാസം എന്ന് വിളിക്കുന്നു. ഇതെങ്ങനെ ആഭാസമാകും എന്ന് ഗോവിന്ദൻ ചോദ്യം ഉന്നയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാൻ അധികാരമില്ലെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മോദിയെതിരെ വിമർശനങ്ങൾ ഉയരുകയും ഉയർത്തപ്പെടുകയും ചെയ്യും. എത്ര കേസുകൾ വന്നാലും ഈ നിലപാടിൽ മാറ്റമില്ല എന്ന് ഗോവിന്ദൻ ഊന്നിപ്പറഞ്ഞു. സംഘ്പരിവാർ വേടനെ ദേശവിരോധിയായി പ്രഖ്യാപിച്ച് കല്‍തുറങ്കലില്‍ അടയ്ക്കും എന്നാണ് നിലപാടാണെന്നും അദ്ദേഹം വിമർശിച്ചു.