മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ 400-ാമത് ഷോറൂം നോയിഡയിൽ ഉദ്ഘാടനം ചെയ്തു

0
94

നോയിഡ:ലോകത്തിലെ ഏറ്റവും വലിയ ജ്വെലറി റീടെയിൽ ശൃംഖലകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ 400-ാമത് ഷോറൂം നോയിഡയിലെ സെക്ടർ 18 ൽ ഉദ്ഘാടനം ചെയ്തു.ഷോറൂം ഉദ്ഘാടനം കമ്പനിയുടെ ചെയർമാൻ എം.പി. അഹമ്മദ് നിർവഹിച്ചു.മലബാർ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഒ. അഷർ ,ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ .പി വരാൻ കുട്ടി,ഗ്രൂപ്പ് സി എം ഓ സലീഷ് മാത്യു,റിട്ടേർഡ് ഓപ്പറേഷൻ ഹെഡ് പി കെ സിറാജ് ,നോർത്ത് റീജിണൽ ഹെഡ് എൻ കെ ജിഷാദ് ,മാറ്റ് മാനേജ്‍മെന്റ് ടീം അംഗങ്ങൾ തുടങ്ങയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ലോകത്തിലെ മികച്ച ജ്വെലറി ബ്രാൻഡുകളിലൊന്നാകുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. നിലവിൽ 13 രാജ്യങ്ങളിൽ 400 ഷോറൂമുകളും 25,000ത്തിലധികം ജോലിക്കാരുമുള്ള കമ്പനി, 63,000 കോടി രൂപ വിറ്റുവരവിൽ നിന്ന് 78,000 കോടിയായി ഉയർത്താനും ലോകത്തെ 15 രാജ്യങ്ങളിൽ സാന്നിധ്യം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു.ന്യൂസിലാൻഡ്, അയർലൻഡ് തുടങ്ങിയ പുതിയ രാജ്യങ്ങളിലേക്കുള്ള വിപുലീകരണ പദ്ധതികൾക്കൊപ്പം ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും ബ്രാൻഡിന്റെ സാന്നിധ്യം ശക്തിപ്പെടുത്തും. ആഗോളതലത്തിൽ വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനോടപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
സാമൂഹ്യ ഉത്തരവാദിത്തത്തിന് പ്രാധാന്യം നൽകുന്ന കമ്പനി, ഹംഗറി ഫ്രീ വേൾഡ് പദ്ധതി വഴി ഇന്ത്യയിലും ആഫ്രിക്കൻ രാജ്യമായ സാംബിയയിലും ദിനം 80,000 പേർക്ക് ഭക്ഷണം നൽകുകയും,ദരിദ്രരായ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസവും പോഷകാഹാരവും നൽകി അവരെ സ്കൂളിലേക്ക് എത്തിക്കാനായി 716 മൈക്രോ ലീർണിങ് സെന്ററുകൾ ആരംഭിച്ചു. 32,000 കുട്ടികൾക്ക് വിദ്യാഭ്യസ സൗകര്യം ഒരുക്കുകയും ചെയ്യുന്നു.സ്ത്രീ ശാക്തീകരണ പദ്ധതിയും പെൺകുട്ടികൾക്ക് നിരവധി സ്കോളര്ഷിപ്പുകളും നൽകുന്നുണ്ട് .നിർദ്ധരരായ സ്ത്രീകൾക്ക് സൗജന്യ താമസവും സംരക്ഷണവും നൽകാനായി ‘ഗ്രാൻഡ്മാ ഹോം ‘ ബാംഗ്ളൂരിലും ഹൈദരാബാദിലും ആരംഭിച്ചിട്ടുണ്ട്.കേരളം,ചെന്നൈ കൊൽക്കത്ത,ഡൽഹി,മുംബൈ എന്നിവിടങ്ങളിൽ ആരംഭിക്കാൻ മലബാർ ഗ്രൂപ്പിന് പദ്ധതിയുണ്ട്.1993-ൽ സ്ഥാപിതമായ ഈ കമ്പനി ESG (പരിസ്ഥിതി, സാമൂഹികം, ഭരണം) നയങ്ങൾ കർശനമായി പിന്തുടർന്നുവരുന്നതോടൊപ്പം ലാഭത്തിന്റെ 5% സാമൂഹ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെയ്ക്കുന്നു. ലോകത്തിലെ ടോപ്പ് 5 ജ്വെലറി ബ്രാൻഡുകളിലൊന്നായി മാറുക എന്നതാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ദൈർഘ്യകാല ലക്ഷ്യം.