കുവൈത്ത് സിറ്റി: കുവൈറ്റിൽ മലയാളി യുവാവ് സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരണമടഞ്ഞു. പ്രിത്വി ഭാനുദാസാണ് മരിച്ചത്. 18 വയസ്സായിരുന്നു. പരേതനായ ഭാനുദാസിന്റെയും തുളസി ഭാനുദാസിന്റെയും മകനാണ്. വ്യാഴാഴ്ച്ച സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കുവൈറ്റിലെ അദാൻ ഹോസ്പിറ്റിലിൽ ഐസിയു വിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. സഹോദരങ്ങൾ : പൂർണ്ണിമ, തമ്പുരു (ഇരുവരും കുവൈറ്റിലുണ്ട്).
































