യുവാവിനെ കുത്തിയും കാറു കൊണ്ടിടിച്ചും കൊലപ്പെടുത്തി

കുവൈറ്റ് സിറ്റി: കുവൈത്തിൽ യുവാവ് അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ടു. അബ്ദുല്ല അൽ ഖലീഫ എന്ന 33 കാരനെ അക്രമികൾ ചേർന്ന് കത്തി ഉപയോഗിച്ച് നാല് തവണ കുത്തുകയും തുടർന്ന് കാർ ഓടിച്ച് കയറ്റി മരണം ഉറപ്പാക്കുകയുമായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ഉൾപ്പെട്ട പ്രധാന പ്രതിയെയും ഒരു പോലീസ് ഉദ്യോഗസ്ഥനെയും മറ്റ് മൂന്ന് കുറ്റവാളികളെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാവിഭാഗത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
കൊല്ലപ്പെട്ട യുവാവിൻ്റെ മൃതദേഹം അൽ സുലൈബിക്കാത് ശ്മശാനത്തിൽ ഖബറടക്കി, നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.