കണ്ണൂരിലെ കൂത്തുപറമ്പിൽ മുസ്ലിംലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. കൂത്തുപ്പറമ്പ പുല്ലൂക്കര സ്വദേശി മൻസൂർ ആണ് മരിച്ചത്. 22 വയസ്സായിരുന്നു. സഹോദരൻ മുഹ്‍സിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 8.30 ഓടുകൂടിയാണ് ആക്രമണമുണ്ടായത്.
മൻസൂറിനെയും സഹോദരൻ മുഹസിനെയും ഉടനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 11.30 ഓടെ മന്‍സൂറിന്‍റെ മരണം സ്ഥിരീകരിച്ചു.വോട്ടെടുപ്പിനിടെ ഉച്ചമുതല്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ രാത്രിയില്‍ ഒരു അക്രമത്തിലേക്ക് മാറുകയായിരുന്നു.
കണ്ടാല്‍ തിരിച്ചറിയുന്നവരാണ് അക്രമം നടത്തിയതെന്ന് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു.