വീട്ടിൽ മരുജുവാന പൂന്തോട്ടം! കുവൈത്ത് സ്വദേശി അറസ്റ്റിൽ

കുവൈത്ത് സിറ്റി :നാർകോട്ടിക്സ് വകുപ്പ് നടത്തിയ റെയ്ഡിൽ സുരാ പ്രദേശത്തെ ഒരു വീട്ടിൽ മയക്ക് മരുന്നായ മരുജുവാന കൃഷി ചെയ്തിരിക്കുന്നതായി കണ്ടെത്തി. ക്യാപ്റ്റനോൺ , 50 ഗ്രാം ഹാഷിഷ് , മുളപൊട്ടിയ എഴ് മരുജുവാന ചെടികൾ എന്നിവയാണ് റെയ്ഡിൽ കണ്ടെത്താൻ കഴിഞ്ഞത്. ഇവ ആകാശ മാർഗ്ഗം രാജ്യത്തിന്റെ പുറത്ത് നിന്ന് കൊണ്ട് വന്നതാണെന്ന് പ്രതി സമ്മതിച്ചു. 40 വയസ്സ് കഴിഞ്ഞ കുവൈറ്റി പൗരനും അദ്ദേഹത്തിന്റെ സുഹൃത്തുമാണ് അറസ്റ്റിലായത്. സുഹൃത്തിന്റെ പൂന്തോട്ടത്തിലും മൃജ്യവാനയുടെ തൈകൾ കണ്ടെത്തിയിരുന്നു.

സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് മൃജുവാന വളർത്തിയതെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇവർ മയക്ക്മരുന്ന് കച്ചവടം നടത്തിയിരുന്നതായി സുരക്ഷാ ഏജൻസികൾ സ്ഥിരീകരിക്കുന്നു. അനധികൃതമായി മയക്ക് മരുന്ന് കൈവശം വെയ്ക്കൽ, ഇവയുടെ ദുരുപയോഗം എന്നീകുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിരവധി വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണിത്. സുരാ പ്രദേശത്തെ ഒരു വീട്ടിൽ മൃജുവാന വളർത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, അധികൃതരിൽ നിന്ന് അനുമതി തേടി കൊണ്ട് നർകോട്ടിക്സ് വകുപ്പ് നടത്തിയ റെയ്ഡിലാണ് “മൃജുവാന പുന്തോട്ടം” കണ്ടെത്തിയത്.