ദുബൈ: കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 2 മലയാളികൾ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേണ്ടിയിരുന്ന തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശി നിതൻ ദാസും മരിച്ചു. ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്സ് ജീവനക്കാരനായ യാക്കൂബ് അബ്ദുല്ല ഇന്നലെ മരിച്ചിരുന്നു.
ഇവർ ഉൾപ്പെടെ 9പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഷഹിൽ, നഹീൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 120.20ഓടെയാണ് ഗ്യാസ് ചോർച്ച ഉണ്ടായി പൊട്ടിത്തെറിച്ചത്.മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റ ഭൂരിഭാഗം പേരും മലയാളികളാണെന്നാണ് വിവരം.





























