ഇ-​ത​പാ​ൽ വോ​ട്ടി​നെ അനുകൂലിച്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സികളായ ഇ​ന്ത്യ​ക്കാ​ർ​ക്കു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ഇ-​ത​പാ​ൽ വോ​ട്ടി​നെ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​നു​കൂ​ലി​ച്ചു. പ്രവാസികൾക്ക് അവര​വ​ർ താ​മ​സി​ക്കു​ന്ന രാ​ജ്യ​ത്തു​നി​ന്ന് ഇ-​പോ​സ്റ്റ​ൽ ബാ​ല​റ്റ് (ഇ​ടി​പി​ബി​എ​സ്) വ​ഴി വോ​ട്ട് ചെ​യ്യാ​നാകുന്നതാണ് ഈ സംവിധാനം. ഇ-​ത​പാ​ൽ വോ​ട്ട് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു മു​ൻപ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ല്ലാ​വ​രോ​ടും വി​ശ​ദ​മാ​യ കൂ​ടി​യാ​ലോ​ച​ന ന​ട​ത്ത​ണ​മെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.
ഇ-​ത​പാ​ൽ വോ​ട്ട് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി വരുത്തരണം.ഇത് സം​ബ​ന്ധി​ച്ചു കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണു സൂ​ച​ന.

കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ-​ത​പാ​ൽ വോ​ട്ട് ഏ​ർ​പെ​ടു​ത്താ​ൻ സാ​ങ്കേ​തി​ക​പ​ര​മാ​യും ഭ​ര​ണ​പ​ര​മാ​യും ത​യാ​റാ​ണെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നേ​ര​ത്തെ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യിരുന്നു.