കുവൈറ്റ് സിറ്റി : കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ. ഇ. എ) കുവൈറ്റ് മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ച് നടത്തിവരുന്ന കെ. ഇ. എ. & മെട്രോ മെഗാ മെഡിക്കൽ ക്യാമ്പ് ജലീബ് മെട്രോയിൽ വെച്ച് നടന്നു. മെഗാ മെഡിക്കൽ ക്യാമ്പിന്റെ രണ്ടാം ഘട്ടം കെ. ഇ. എ. അബ്ബാസിയ & ഫർവാനിയ ഏരിയ മെമ്പർമാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം, കെ. ഇ. എ. ചെയർമാൻ ഖലീൽ അടൂർ നിർവഹിച്ചു.
കെ. ഇ. എ. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി. എച്ച്. അധ്യക്ഷം വഹിച്ച ചടങ്ങിൽ, ഡോക്ടർ ഫാത്തിമത്ത് ഫസീഹ (മെട്രോ മെഡിക്കൽ ) മെട്രോ ജലീബ് മാനേജർ അഖിലാ മറിയം, കെ.ഇ.എ പാട്രൻ സലാം കളനാട്, അഡ്വൈസറി അംഗങ്ങളായ സത്താർ കുന്നിൽ, രാമകൃഷ്ണൻ കള്ളാർ, ഹമീദ് മധൂർ, സെൻട്രൽ ഓർഗനൈസിംഗ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, ഫർവാനിയ ഏരിയ പ്രസിഡന്റ് ജലീൽ ആരിക്കാടി, അബ്ബാസിയ ഏരിയ ജ. സെക്രട്ടറി സുമേഷ് രാജ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
രാവിലെ ഏഴുമണിക്ക് ആരംഭിച്ച മെഡിക്കൽ ക്യാമ്പിൽ നൂർകണക്കിന്ന് ആളുകൾ പങ്കെടുത്തു. ആരോഗ്യ സംരക്ഷണത്തെ സംബന്ധിച്ചും പ്രവാസികളുടെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചും അതിന്റെ പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചും Dr. ഫാത്തിമ സംസാരിച്ചു. കെ. ഇ. എ. ജനറൽ സെക്രട്ടറി അഷറഫ് കുച്ചാണം സ്വാഗതവും ട്രഷറർ ശ്രീനിവാസൻ നന്ദിയും പറഞ്ഞു.