കുവൈത്ത് മുനിസിപ്പാലിറ്റിയിലും സ്വദേശിവത്കരണം നടപ്പാക്കും

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികളുടെ അനുപാതം കുറയ്ക്കുന്നതിൻ്റെ ഭാഗമായി കുവൈത്ത് മുനിസിപ്പാലിറ്റിയിലും സ്വദേശിവത്കരണം നടപ്പാക്കും. ഈ നീക്കത്തിനെതിരെ അധികൃതർ രംഗത്തുവന്നു, പ്രവാസികളെ പിരിച്ചുവിടുന്നതിനു പകരം മറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് കുറിച്ച് ആലോചിക്കണം എന്ന് അധികൃതർ ആവശ്യപ്പെട്ടു.
മുൻസിപ്പാലിറ്റിയിലെ ചില ജോലികൾ പ്രവാസികൾക്ക് മാത്രം ചെയ്യാവുന്നതാണ് ഇത് വലിയ പ്രതിസന്ധിക്ക് ഇടയാക്കും എന്ന് അധികൃതർ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൽ നടപ്പാക്കിയതിനു സമാനമായി മുനിസിപ്പാലിറ്റിയിലും പ്രവാസി ജീവനക്കാരെയും കൺസൾട്ടൻ്റ്മാരെെയും പിരിച്ചു വിടുന്നതിനുള്ള നിർദ്ദേശം  മുനിസിപ്പൽ കാര്യ സഹമന്ത്രി റാണ അൽ അൽ ഫാരിസ് സമർപ്പിക്കാൻ ഇരിക്കുകയാണ് അധികൃതർ ഇതിനെതിരെ രംഗത്ത് വന്നത്.