ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; കാരണം ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനം;

0
64

നെയ്യാറ്റിന്‍കരയില്‍ സ്ത്രീയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വഴിത്തിരിവ്. ആത്മഹത്യയ്ക്കു പിന്നില്‍ കുടുംബ പ്രശ്‌നങ്ങളാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മരിച്ച ലേഖയുടെ ഭര്‍ത്താവിനെയും അമ്മയെയും സഹോദരിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ജപ്തിയുമായി ബന്ധപ്പെട്ട് ബാങ്കിന്‍റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദമാണ് ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് ആരോപണം ഉയരുന്നതിനിടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാക്കി ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്. തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ആയിരുന്നോ ബാങ്കിനെതിരെ ആരോപണം ഉന്നയിച്ചതെന്നുള്ള സംശയം മുറുകി വരുന്നു.

വസ്തു തര്‍ക്കവും കുടുംബ പ്രശ്‌നങ്ങളുമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് കത്തിലെ സൂചന. ചന്ദ്രന്റെ അമ്മയായ കൃഷ്ണമ്മ, ഭര്‍ത്താവ് കാശി, ശാന്ത എന്നിവര്‍ക്കെതിരെയാണ് കുറിപ്പ്.

ബുധനാഴ്ച രാവിലെ ഫോറന്‍സിക് സംഘം വീടിനുള്ളില്‍ കടന്ന് പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ കുറിപ്പും ചുവരിലെഴുതിയ വാചകങ്ങളും കണ്ടെത്തിയത്. സംഭവത്തിനു ശേഷം പോലീസ് വീട് പൂട്ടിയിരുന്നു. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം മറ്റു പരിശോധനകള്‍ നടത്താതിരുന്നതും ആത്മഹത്യാ കുറിപ്പ് കണ്ടെത്താനാകാതിരുന്നതുമെന്നാണ് പോലീസ് പറയുന്നത്.

കത്ത് ചുവടെ ചേർക്കുന്നു : –

ആത്മഹത്യ ചെയ്ത മുറിയുടെ ചുവരിൽ എഴുതിയിരുന്നത്
ആത്മഹത്യാ കുറിപ്പ്
ആത്മഹത്യാ കുറിപ്പ്
ആത്മഹത്യാ കുറിപ്പ്