സർക്കാർ തീരുമാനത്തിനെതിരെ പ്രവർത്തിക്കുന്ന സ്വകാര്യ നഴ്സറികൾക്കെതിരെ നടപടി ഉണ്ടാകും

കുവൈത്ത് സിറ്റി: കുവൈത്തിലെ ചില നഴ്സറികൾ സർക്കാർ തീരുമാനത്തിന് വിപരീതമായി പ്രവർത്തിക്കുന്നതായി സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ ലംഘിക്കുന്ന ഇത്തരം നഴ്സറികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കും. നഴ്സറികൾ ഓട്ടോമാറ്റ് ആക്കുന്നതിനുളള ഫീൽഡ് സർവേയും
നവീകരണവും പൂർത്തിയാക്കിയ ശേഷം ഇത്തരം സ്ഥാപനങ്ങളെ ഒറ്റപ്പെടുത്തുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

നഴ്‌സറി ഉടമകളുടെ അഭ്യര്‍ത്ഥന മാനിച്ച് 261 നഴ്‌സറികളുടെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നത് പൂര്‍ത്തിയാക്കിയതായും സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യ നഴ്സറികൾ ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ പരിശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് നടപ്പാക്കുന്നത്. കുവൈത്തിലെ എല്ലാ ഗവർണേറ്റ്കളിലും കൂടി 554 സ്വകാര്യ നഴ്സറികൾ ആണുള്ളത്. ഫീൽഡ് സർവേ പൂർത്തിയായ ശേഷം നിലവിലെ ഡാറ്റ അനുസരിച്ച് നഴ്സറീസ് പ്രോഗ്രാമിലേക്ക് ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

കൊറോണ വ്യാപനം കാരണം അടച്ച നഴ്സറികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഈ നടപടികളെ എതിർക്കുന്നില്ലെന്ന് സാമൂഹികകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കുട്ടികൾക്ക് പകർച്ചവ്യാധി പിടിപെടാതിരിക്കാൻ ആരോഗ്യ അധികാരികൾ ആവശ്യപ്പെടുന്ന സുരക്ഷാ മുൻകരുതൽ നടപടികൾ പാലിക്കണമെന്നും കൂട്ടിച്ചേർത്തു